മംഗലപുരം: തോന്നയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു. ശാസ്തവട്ടം വെയിലൂർ വാലികോണം പുതുവൽ പുത്തൻവീട്ടിൽ ദത്തൻ-പ്രസീന ദമ്പതികളുടെ മകൻ വിഷ്ണു(20)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. മംഗലപുരം ഭാഗത്തേക്ക് പോകുകയായിരുന്ന വിഷ്ണുവും സുഹൃത്ത് സുമനും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിർ ദിശയിൽ വന്ന ഗുഡ്സ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.