ബാലരാമപുരം: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വെങ്ങാനൂർ പെരിങ്ങമല പണ്ടാരവിളാകത്ത് വീട്ടിൽ വിജയൻ-വിജയകുമാരി ദമ്പതികളുടെ മകൻ ഷിബുവി (ലാലു- 34) നെയാണ് ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. ബാലരാമപുരം െപാലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: മിനിമോൾ. മക്കൾ: അശ്വതി, ശ്രീക്കുട്ടൻ.