കട്ടപ്പന: ചെമ്പകപ്പാറ പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ട തോട്ടുവ വേലത്തുവീട്ടിൽ ജി. ചന്ദ്രൻപിള്ള (54) നിര്യാതനായി. കഴിഞ്ഞ ഒന്നിന് ഡ്യൂട്ടികഴിഞ്ഞ് ഇരട്ടയാർ നോർത്തിലെ വാടകവീട്ടിൽ എത്തിയപ്പോൾ രക്തസമ്മർദം ഉയർന്ന് അവശ നിലയിലാകുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ: ഗീത. മകൾ: നന്ദന.