കുളനട: ഉളനാട് തടത്തിൽ വിളയിൽ കെ. ചെല്ലപ്പൻ നായർ (95) നിര്യാതനായി. ഉളനാട് എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര യോഗം പ്രസിഡൻറ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അടൂർ പെരിങ്ങനാട് കളരിക്കൽ കുടുംബാംഗം എൻ.രാധാമണിയമ്മ. മക്കൾ: സി. തുളസീധരൻ പിള്ള (റിട്ട. സെക്രട്ടറി, തുമ്പമൺ താഴം സർവിസ് സഹകരണ ബാങ്ക്), സി. മധുസൂദനൻ പിള്ള, സി. മനോജ് കുമാർ (അക്ബർ ട്രാവൽസ്, എറണാകുളം). മരുമക്കൾ: ദീപ, ഹേമലത (ഹൈകോടതി, എറണാകുളം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.