കുണ്ടറ: ചെങ്കല്ലൂര്‍ റോസ് ഫീല്‍ഡില്‍ പരേതനായ വര്‍ഗീസ് പണിക്കരുടെ (റിട്ട. പോസ്റ്റ്മാസ്റ്റര്‍) ഭാര്യ ത്രേസ്യാമ്മ (71, മാര്‍ ഗ്രിഗോറിയോസ് യു.പി.എസ് റിട്ട. അധ്യാപിക) നിര്യാതയായി. മക്കള്‍: ജോണ്‍ വി. പണിക്കർ (ബ്രിട്ടീഷ് ടെലികോം ലണ്ടന്‍), ജയിംസ് വി. പണിക്കർ (ടാറ്റ എലക്സി തിരുവനന്തപുരം). മരുമക്കള്‍: ദീപ്തി ജോൺ (അധ്യാപിക ഗാർസ്റ്റണ് മനോര്‍ സ്കൂള്‍ ലണ്ടന്‍), നിഷ സെബാസ്റ്റ്യന്‍ (യു.എസ്.ടി ഗ്ലോബല്‍ തിരുവനന്തപുരം). തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ 10.30 വരെ തിരുവനന്തപുരം ഇലിപ്പോടുള്ള മകെൻറ വസതിയിലും ഉച്ചക്ക് ഒന്നുമുതല്‍ 2.30 വരെ കുണ്ടറ ഇളമ്പള്ളൂരിലെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് മൂന്നിന് ചൊവ്വള്ളൂര്‍ സെൻറ് റീത്താസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.