നെടുമങ്ങാട്: കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ആനാട് ജയെൻറ മാതാവ്, ആനാട് ഭാസ്കരവിലാസത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ഗോമതിയമ്മ (86) നിര്യാതയായി. മറ്റ് മക്കൾ: ലതിക, രമ (കേരള ബാങ്ക്, വട്ടപ്പാറ), കൃഷ്ണകുമാർ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്). മരുമക്കൾ: പരേതനായ ജഡാദരൻ നായർ (കണ്ണൻ), ശ്രീജകുമാരി (എം.ഡി, ജില്ല റബർ മാർക്കറ്റിങ് സൊസൈറ്റി നെടുമങ്ങാട്), മധുസൂദനൻ നായർ, സിന്ധുലേഖ (ഹെഡ് നഴ്സ് എസ്.എ.ടി). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.