കുണ്ടറ: പള്ളിമുക്ക് കോട്ടക്കകത്ത് വില്ലയിൽ കെ.സി. ജോൺ (64) നിര്യാതനായി. ഇടവക ട്രസ്റ്റി ആണ്. കുണ്ടറ വൈ.എം.എ സെക്രട്ടറി ആയിരുന്നു. ഭാര്യ: ലീലാമ്മ (പറങ്കിമാംവിള കുടുംബാംഗം). മക്കൾ: അഖിൽ, അതുൽ. മരുമകൾ: ദീപ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുണ്ടറ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.