ആയൂർ: നീറായ്ക്കോട് പാറവിള പുത്തൻവീട്ടിൽ പരേതനായ എം. തോമസിെൻറ ഭാര്യ ശോശാമ്മ തോമസ് (95) നിര്യാതയായി. ഇളമാട് പട്ടംകോട് നടീൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ അച്ചാമ്മ, തോമസ് എബ്രഹാം, അന്നമ്മ, യോഹന്നാൻ, പരേതനായ ഗീവർഗീസ്, സാറാമ്മ, സാമുവേൽ തോമസ് (ഇടമുളയ്ക്കൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്). മരുമക്കൾ: യോഹന്നാൻ, സൂസമ്മ, പരേതനായ കോശി, വത്സമ്മ, ജെസി, ഷാജി, ബിനി രാജു (എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം നീറായ്ക്കോട് സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.