അഞ്ചൽ: നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ മുൻ സൈനികൻ തൂങ്ങിമരിച്ചനിലയിൽ. നിലമേൽ കൈതോട് കൊടിക്കോണം ചന്ദ്രവിലാസത്തിൽ അനിൽകുമാർ (54) ആണ് മരിച്ചത്. ആയൂർ ജങ്ഷനിൽ വനംവകുപ്പിെൻറ പണിതീരാത്ത കെട്ടിടത്തിലാണ് ശനിയാഴ്ച രാവിലെ എട്ടോടെ മൃതദേഹം കണ്ടത്. നിർമാണ പ്രവർത്തികൾക്കായി കെട്ടിെവച്ച കാറ്റാടിക്കഴയിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. കാലുകൾ നിലത്ത് തട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഏറെ നാളായി വീടുമായി ബന്ധമില്ലായിരുന്നുവെന്നും അനിൽകുമാർ സദാസമയവും ആയൂർ ജങ്ഷനിലും പരിസരത്തുമായി കൂട്ടുകാരോടൊപ്പം താമസിച്ചു വരികയായിരുെന്നന്നും പറയപ്പെടുന്നു. ചടയമംഗലം പൊലീസെത്തി മേൽനടപടിയെടുത്ത ശേഷം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി.