രാമപുരം: പള്ളിപ്പടി പരേതനായ കരുവള്ളി പാത്തിക്കൽ അബ്ദുല്ലയുടെ മകൻ അബ്ദുൽ റസാഖ് എന്ന കുഞ്ഞാൻ (65) നിര്യാതനായി. ദീർഘകാലം ഇറാഖ്, ലിബിയ, സൗദി എന്നിവിടങ്ങളിലെ കമ്പനികളിൽ ജോലി ചെയ്തിരുന്നു. ഭാര്യ: കൂരിമണ്ണിൽ പട്ടിയിൽ റുഖിയ്യ (പള്ളിപ്പുറം). മക്കൾ: ഷഹീർ ബാബു, മുഹമ്മദ് റിഷാദ്, ഷഹീറ. മരുമക്കൾ: നടുത്തൊടി ഉബൈദുല്ല (പറയരങ്ങാടി) കറുത്തേടത്ത് പള്ളിയാലിൽ ഷാനു ശിഫ (പൂക്കോട്ടൂർ). സഹോദരങ്ങൾ: ഫാത്തിമ (പള്ളിപ്പുറം), റംല (ക്ലാരി എടരിക്കോട്), ഷഹീദ (ചെട്ടിപ്പടി), സൈതാലി അശ്റഫ്, അബ്ദുൽ കരീം മാസ്റ്റർ (റിട്ട. കടുങ്ങപുരം ഗവ. ഹൈസ്കൂൾ), ആയിശ (പുവ്വത്താണി), അബ്ദുൽ ലത്തീഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ 7.30ന് രാമപുരം മഹല്ല് ഖബർസ്ഥാനിൽ.