നെല്ലിയാമ്പതി: ഇരുമ്പുപാലം വെള്ളച്ചാട്ടത്തിൽ വീണ് നെല്ലിയാമ്പതി സന്ദർശകൻ മരിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് (ജയ്മോൻ -36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രണ്ടു കൂട്ടുകാരോടൊത്ത് നെല്ലിയാമ്പതിയിലെത്തി മടങ്ങവേ ഇരുമ്പുപാലത്തെ വെള്ളച്ചാട്ടത്തിെൻറ ഫോട്ടോയെടുക്കാൻ പാറക്കെട്ടിൽ കയറുമ്പോൾ കാൽ വഴുതുകയായിരുന്നു. ഒഴുക്കിൽ പെട്ട യുവാവിനെ കണ്ടെത്താൻ ആലത്തൂരിൽനിന്ന് അഗ്നിശമന സേന എത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടുകിട്ടിയത്.