വേങ്ങര: കൊളപ്പുറം ഇരുമ്പുചോല ശാന്തിവയൽ പള്ളിയാളിൽ വീട്ടിൽ മംഗലശ്ശേരി അബ്ദുൽ മജീദ് (എം.എ. മജീദ് ഹാജി -67) നിര്യാതനായി. ഇരുമ്പുചോല എ.യു.പി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് മെംബറുമാണ്. ഭാര്യ: അയിന്തൂർ പോക്കാട്ട് മൈമൂനത്ത് എന്ന ഇമ്മു. മക്കൾ: മുഷ്താഖ് അഹമ്മദ്, മൂസാ മൻസൂർ, മഹർബാനു, പരേതനായ മുനീർ അഹമ്മദ്. മരുമക്കൾ: അബ്ദുസ്സമദ് പുതുക്കുടി (അത്താണി), സജ്ന (കൊടിഞ്ഞി), മുന പാലമുറ്റത്ത് (പരപ്പനങ്ങാടി), എം. റുബീന (കാസർകോട്).