തിരുവല്ല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. പാലിയേക്കര മാളിയേക്കൽ വീട്ടിൽ ഷാജി വർഗീസിെൻറ ഭാര്യ റീന അന്ന ഇട്ടിയാണ് (30) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഭർത്താവുമൊത്ത് കവിയൂരിലെ വീട്ടിലേക്ക് പോകുമ്പോൾ മഞ്ഞാടി ജങ്ഷനിലായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ റീനയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. ഭർത്താവ് ഷാജിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംസ്കാരം പിന്നീട്.