വിഴിഞ്ഞം: കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളി മരിച്ചു. പൂവാർ ചന്തവിളാകത്തിൽ അനിൽകുമാർ (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് പൂവാറിൽനിന്ന് മത്സ്യബന്ധനത്തിന് പോയത്. തിങ്കളാഴ്ച പുലർച്ച വള്ളത്തിൽെവച്ച് അബോധാവസ്ഥയിൽ കണ്ടതിനാൽ ഒപ്പമുണ്ടായിരുന്നവർ കരക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജെൻസി. മക്കൾ: എയ്ഞ്ചലീന, അദ്വൈദ്. പൂവാർ കോസ്റ്റൽ പൊലീസ് കേസെടുത്തു.