വലിയകുന്ന്: കൊടുമുടിയിലെ തെക്കുംപറമ്പിൽ പള്ളിയാലിൽ അബൂബക്കർ (72) നിര്യാതനായി. തവനൂർ കാർഷിക കോളജിൽനിന്ന് ടെക്കനിക്കൽ സൂപ്പർവൈസറായി വിരമിച്ച അദ്ദേഹം കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായിരുന്നു. ഭാര്യ: കദീജ. മക്കൾ: അബ്ദുൽ ഗഫൂർ, തനൂജ. മരുമകൾ: സലീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കൊടുമുടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.