തിരൂർ: തൃക്കണ്ടിയൂർ സ്വദേശിയും ജില്ല യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡൻറും പഴയകാല പത്രപ്രവർത്തകനുമായ പടനാട്ടിൽ ചേങ്ങോട്ടുകുന്നത്ത് പി.സി. ശങ്കരനാരായണൻ (75) നിര്യാതനായി. യൂത്ത് കോൺഗ്രസ് തിരൂർ മണ്ഡലം പ്രസിഡൻറ്, തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാറുക്കുട്ടി എന്ന ബേബി (റിട്ട. എ.ജി.എം തിരൂർ അർബൻ കോഓപറേറ്റിവ് ബാങ്ക്) മകൻ: മനോജ് (മസ്കത്ത്), മരുമകൾ: സീമ (അധ്യാപിക, മസ്കത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരൂർ തൃക്കണ്ടിയൂരിലെ വീട്ടുവളപ്പിൽ.