പൂക്കോട്ടൂർ: തിരക്കഥാകൃത്ത് അനിൽ കുമാർ (സണ്ണി അറവങ്കര- 46) നിര്യാതനായി. തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. അറവങ്കര ചെരിച്ചിയിൽ സ്വദേശിയാണ്. ദൂരദർശൻ സംപ്രേഷണം ചെയ്ത ‘ഓണസദ്യ’ എന്ന ടെലിഫിലിം, ‘മരിക്കാത്തവരുടെ ചരിത്രം’, ‘ശാപ ഭൂമി’ തുടങ്ങിയ നാടകങ്ങളും ലഹരി വിരുദ്ധ സന്ദേശവുമായി ‘മനു ഒരു പാഠം’ എന്ന ഹ്രസ്വ ചിത്രവും ‘മഞ്ഞ്’ സംഗീത ആല്‍ബവും രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ സംവിധായകൻ ഷജൂൺ കരിയാലിെൻറ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ് സംഘടനയിൽ അംഗവും മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫറും കൂടിയായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ അസിസ്റ്റൻറായി ജോലി ചെയ്തിട്ടുണ്ട്. പിതാവ്: പരേതനായ ഗോപി. മാതാവ്: അന്നപൂർണ്ണേശ്വരി. ഭാര്യ: അനിത. മക്കൾ: മിഥുൻ, ആദർശ്, ചിത്ര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടന്നു.