കൊല്ലങ്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആനമാറി തോട്ടം വീട്ടിൽ ജബാറിെൻറ മകൻ ജസീർ (30) ആണ് നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. ആഗസ്റ്റ് 24 വട്ടേക്കാട് ജി.യു.പി സ്കൂളിനു സമീപം ജസീർ ഓടിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എയർടെൽ മൊബൈൽ കലക്ഷൻ ഏജൻറാണ്. ഭാര്യ: അൽഫിയ. മാതാവ്: ജറീന. സഹോദരങ്ങൾ: ജാഫർ, ജറീഫ്.