ചെർപ്പുളശ്ശേരി: ചളവറ കയിലിയാട് പഴയ വില്ലേജിനടുത്ത് വെള്ളം കോരുന്നതിനിടയിൽ വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ചു. ചെറുവത്തൂർ കോളനി ഇടുകുഴിയിൽ രവിയുടെ മകൾ സവിതയാണ് (18) മരിച്ചത്. മലമ്പുഴ ഐ.ടി.ഐ വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: അജിത. സഹോദരി: ആദിത്യ. ബുധനാഴ്ച തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തും.