കൊല്ലങ്കോട്: വെൽഡിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മുതലമട മീങ്കര കിഴക്കേമത്തിരം പള്ളത്തിൽ പ്രകാശെൻറ മകൻ പ്രമോദാണ് (26) മരിച്ചത്. കോയമ്പത്തൂർ സൂലൂരിൽ വെൽഡിങ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ആറുമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: അബിത. മാതാവ്: പാഞ്ചാലി. സഹോദരി: പ്രമീള.