കൊടുവായൂർ: പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം സംസ്കരിച്ചു . കൊടുവായൂർ കാക്കയൂർ ചേരിങ്കൽ കണ്ണെൻറയും രതിയുടെയും മകൾ വർഷയാണ് (17) എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെ തിങ്കളാഴ്ച പകൽ രണ്ടിന് മരിച്ചത്. പല്ലശ്ശന ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10ഓടെ ഉച്ചഭക്ഷണം തയാറാക്കുേമ്പാൾ വീട്ടിലെ അടുപ്പിൽ നിന്ന് തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തി കാക്കയൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പിതാവ് കണ്ണൻ പാലക്കാട്ട് ഓട്ടോ ഡ്രൈവറും മാതാവ് രതി പുതുനഗരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. സഹോദരങ്ങൾ: വിഷ്ണു, ജിഷ്ണു.