ആലത്തൂർ: വിവാഹത്തലേന്ന് യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തരൂർ ചേലക്കാട്ടുകുന്നിൽ ഗോപാലെൻറ മകൻ ദിജിഷാണ് (28) മരിച്ചത്. ബുധനാഴ്ചയാണ് ദിജിഷിെൻറ വിവാഹം നിശ്ചയിച്ചിരുന്നത്. വീട്ടുമുറ്റത്ത് പന്തലിട്ട് ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സംഭവം. ഇയാൾ കെട്ടിട നിർമാണ തൊഴിലാളിയാണ്. മാതാവ്: ദേവകി. സഹോദരങ്ങൾ: ദിലീപ്, ദിനോജ്.