താനൂർ: നിറമരുതൂർ കുമാരൻപടി സ്വദേശി വാസുവിെൻറ മകൻ സുജിനെ (24) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ മരത്തിൽ ബുധനാഴ്ച പുലർച്ചയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകീട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: സുലോചന. സഹോദരങ്ങൾ: സുമീഷ്, സുകന്യ.