കട്ടപ്പന: പെന്തക്കോസ്ത് മിഷൻ കട്ടപ്പന സെൻറർ അസി. മദർ അമ്മിണി ജോർജ് (62) നിര്യാതയായി. കൊട്ടാരക്കര ഇളബൽ തോക്കുംവിളയിൽ പരേതനായ ജോർജിെൻറയും ഏലിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ജോൺ കുഞ്ഞുമോൻ, ശമുവേൽ, ജോയി, പൊന്നമ്മ (മസ്കത്ത്), ബാബു(ഛത്തിസ്ഗഢ്), റോയി (സൗദി). സംസ്കാരം വ്യാഴാഴ്ച 10ന് ഇരുപതേക്കർ ടി.പി.എം സെമിത്തേരിയിൽ.