അടൂർ: എം.സി റോഡിൽ കിളിവയൽ ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പട്ടാഴി വടക്കേക്കര മാലൂർ ചക്കിനഴികത്ത് വീട്ടിൽ ശങ്കരപ്പിള്ളയാണ് (65) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.40നാണ് അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10ന് മരിച്ചു. വടക്കടത്തുകാവിലുള്ള സഹോദരിയുടെ വീട്ടിൽവന്ന് മടങ്ങുേമ്പാഴായിരുന്നു അപകടം.