നാരങ്ങാനം: മാര്‍ത്തോമാസഭാ കൗണ്‍സില്‍ അംഗവും പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററുമായ ചെമ്പകത്തിനാല്‍ സി. സാം മാത്യു (64) നിര്യാതനായി. പെന്‍ഷനേഴ്സ് യൂനിയന്‍ നാരങ്ങാനം യൂനിറ്റ് ്സെക്രട്ടറിയും നാരങ്ങാനം സെൻറ് തോമസ് മാര്‍ത്തോമ പള്ളി ട്രസ്റ്റിയുമായിരുന്നു. ഭാര്യ: ഇലന്തൂര്‍ കോട്ടേക്കാവില്‍ കുടുംബാംഗം മേരി ജോര്‍ജ് (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: സൗമ്യ മറിയം മാത്യു, റവ.സുബിന് സാം മാമ്മന്‍ (വികാരി, തുവയൂര്‍ സെൻറ് ആന്‍ഡ്രൂസ് മാര്‍ത്തോമ പള്ളി). മരുമക്കള്‍: റവ. ജിജി വര്‍ഗീസ് (വികാരി, മൈലം ക്രിസ്തോസ് മാര്‍ത്തോമ പള്ളി), ലിന്‍ഡ സാറാ ജേക്കബ്. സംസ്കാരം പിന്നീട്.