ചെമ്മണാമ്പതി: വീടിെൻറ പാർശ്വഭിത്തി തകർന്ന് തലയിൽ വീണ് ബാലൻ മരിച്ചു. ചമ്മണാമ്പതി അളകാപുരി കോളനിയിൽ ഭൂപേഷ് കണ്ണെൻറ മകൻ കനിഷാണ് (അഞ്ച്) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കനിഷിെൻറ കളിക്കൂട്ടുകാരനൊപ്പം കളിക്കുമ്പോഴാണ് അപകടം. കൂട്ടുകാരൻ വാർപ്പ് വീടിെൻറ മുകളിൽ കയറിയപ്പോൾ സിമൻറ് കട്ടയിൽ നിർമിച്ച പാർശ്വഭിത്തി തകർന്ന് കനിഷ്ക്കിെൻറ തലയിൽ വീണു. ഗുരുതര പരിക്കേറ്റ കനിഷ്ക് സംഭവസ്ഥലത്തു തന്നെ മരിച്ചു. മാതാവ്: ഭുവനേശ്വരി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.