അടിമാലി: ശ്രീനാരായണ ഗുരുവിനെ നേരിട്ട് കണ്ട ജീവിച്ചിരിക്കുന്ന അപൂർവം പേരിൽ ഒരാളായ മുല്ലക്കാനം ജോസ്ഗിരി കൊച്ചുപ്പ് മറ്റത്തിൽ പരേതനായ പത്മനാഭെൻറ ഭാര്യ കാർത്യായനിയമ്മ (102) നിര്യാതയായി. പൂഞ്ഞാർ താഴത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: രാജമ്മ, ഷാജി, പരേതനായ രാജൻ (അനിയൻ), ഷൈലജ. മരുമക്കൾ: ബാലകൃഷ്ണൻ പാമ്പറയിൽ, രമണി മുതുകുളത്ത്, സുജാത കോട്ടക്കുപുറത്ത്, ബാബു ചിറക്കരമേപ്പുറത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.