പത്തനംതിട്ട: പരേതനായ കെ.വി. ചന്ദ്രൻ നായരുടെ (ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥൻ) ഭാര്യ കുമ്പനാട് കടപ്ര കിഴക്കേക്കൂറ്റ് എം.എൻ. മീനാക്ഷിയമ്മ (93) നിര്യാതയായി. ചെങ്ങന്നൂർ ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: കെ.സി. ചന്ദ്രിക (ഇറിഗേഷൻ വകുപ്പ് മുൻ സൂപ്രണ്ടിങ് എൻജിനീയർ), കെ.സി. ഹരികുമാർ (ഒ.എൻ.ജി.സി ബറോഡ മുൻ ചീഫ് ജനറൽ മാനേജർ), ഡോ. കെ.സി. അജയകുമാർ (മുൻ സീനിയർ മാനേജർ/ചീഫ് മാനേജർ രാജ്ഭാഷ- ഐ.ഒ.ബി/കോർപറേഷൻ ബാങ്ക്). മരുമക്കൾ: ഡോ. രാജുകൃഷ്ണൻ (പ്രവേശന പരീക്ഷ കമീഷണറേറ്റ് മുൻ ജോയൻറ് കമീഷണർ), രതിനായർ (മാനേജർ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ബറോഡ), പരേതയായ ഡോ. കെ.സി. സിന്ധു (മുൻ അധ്യാപിക, സെൻറ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ).