കുളനട: മാന്തുക തോപ്പിൽ പടിഞ്ഞാറ്റേതിൽ പരേതനായ രാഘവെൻറ ഭാര്യ ഗൗരി (69) നിര്യാതയായി. സി.പി.ഐ കുളനട ലോക്കല്‍ കമ്മിറ്റിയംഗം, എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി അംഗം, കേരള മഹിളസംഘം മണ്ഡലം കമ്മിറ്റി അംഗം, ബി.കെ.എം.യു കുളനട പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ഓമന, ശോഭ, രാജേഷ്, രാജി. മരുമക്കൾ: മധു, പ്രസാദ്, ഷീജ, സുനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ10ന് വീട്ടുവളപ്പിൽ.