പട്ടിക്കാട്: കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ് കെ.ടി. ഖദീജ (58) നിര്യാതയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്, വനിത ലീഗ് കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡൻറ്, മഞ്ചേരി മണ്ഡലം ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭര്‍ത്താവ്: കാരാട്ടുതൊടി ഉമ്മര്‍. മക്കള്‍: റുക്സാന, അനസ് ബാബു, ഹിഷാന. മരുമക്കള്‍: അബ്ബാസ് (ആലിപ്പറമ്പ്), സഹല അനസ് (പൂവത്താണി), നസീം (കാഞ്ഞിരപ്പുഴ).