അടിമാലി: ആനച്ചാലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. അങ്കമാലി കറുകുറ്റി എടക്കുന്ന് സ്വദേശി ആമ്പലശ്ശേരി വീട്ടിൽ സുബ്രനാണ് (51) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉടമ അങ്കമാലി എടക്കുന്ന് നടുവേലി ഡേവിസിന് (42) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആനച്ചാലിന് സമീപം തട്ടാത്തിമുക്കിലാണ് അപകടം. ഫർണിച്ചറുമായി രാജാക്കാടിനുള്ള യാത്രയിൽ വഴിതെറ്റി ചിത്തിരപുരത്ത് എത്തിയ ലോറി ഡോബി പാലം വഴി പോകവെ കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി. ഇേതാടെ നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. വാഹനത്തിൽനിന്ന് തെറിച്ച് വീണാണ് സുബ്രൻ മരിച്ചത്. ഈ സമയം ഡേവിസാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്നയുടൻ സുബ്രനെയും ഡേവിസിനെയും അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം സുബ്രനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സുബ്രെൻറ ഭാര്യ: ഷീബ (ദേവഗിരി കാഞ്ഞിരത്തിൽ കുടുംബാംഗം). മകൾ: അനാമിക (നാലാം ക്ലാസ് വിദ്യാർഥിനി)