കാടാമ്പുഴ: ദേശീയപാത കടന്നുപോകുന്ന പുത്തനത്താണി ചുങ്കത്ത് അജ്ഞാത വാഹനമിടിച്ച് കാൽനടക്കാരൻ മരിച്ചു. വെട്ടിച്ചിറ കല്ലുവെട്ടിക്കൽ സ്വദേശി ചാലിൽ മൂസ ഹാജിയാണ് (45) മരിച്ചത്.
പ്രഭാത സവാരിക്കിടെ വെള്ളിയാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു മൂസ. ഇടിച്ചിട്ട വാഹനം നിർത്താതെ കടന്നുകളഞ്ഞു. വഴിയരികിൽ പരിക്കേറ്റ് കിടക്കുന്നത് കണ്ട പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാടാമ്പുഴ പൊലീസ് നടപടി സ്വീകരിച്ചു. പിതാവ്: പരേതനായ അലവി. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: സുഹ്റ. മക്കൾ: ഫാത്തിമ നിൻഷ, അബൂബക്കർ, സിദ്ദീഖ്, സയാൻ, ഹിസാന തസ്നി.