കരുവാരകുണ്ട്: ഫേസ്ബുക്കിൽ ആത്മഹത്യക്കുറിപ്പിട്ട് യുവാവ് ജീവനൊടുക്കി. കേരള എസ്റ്റേറ്റ് പാന്ത്രയിൽ താമസക്കാരനായ പുത്തൻപുരയ്ക്കൽ തോമസ് ആൽഫിനാണ് (39) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് വിശദമായ ആത്മഹത്യക്കുറിപ്പ് ഫേസ്ബുക്കിൽ ഇദ്ദേഹം പോസ്റ്റ് ചെയ്തത്. മരണകാരണം കുടുംബ പ്രശ്നമാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. തുടർന്ന് രാവിലെ 11ഓടെ പാന്ത്രയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഭാര്യ: ജെസി. മക്കൾ: ആൽബിൻ രതീഷ്, അന്ന.