രാമപുരം: പനങ്ങാങ്ങരയിലെ പൗര പ്രധാനിയും പൊതു പ്രവർത്തകനും സി.പി.എം പുഴക്കാട്ടിരി ലോക്കൽ കമ്മിറ്റി അംഗവുമായ ഉദിരാണിക്കൽ അബു (70) നിര്യാതനായി. പഴയ കാല പ്രവാസി യൂനിയൻ, കർഷക സംഘം സ്ഥാപക നേതാവായിരുന്നു. മസ്ജിദ്, മദ്റസ പരിപാലന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ചക്കച്ചൻ ജമീല (കട്ടിലശ്ശേരി). മക്കൾ: സെറീന, ഷൗക്കത്തലി. മരുമക്കൾ: അബ്ദുൽ റഷീദ് (പെരിന്തൽമണ്ണ), ഷെഹീന (വല്ലപ്പുഴ). സഹോദരങ്ങൾ: കുഞ്ഞു മുഹമ്മദ്, അബ്ദുല്ല, കരീം, ഹനീഫ, പാത്തുമ്മ, മൈമൂന, സുലൈഖ, ആസ്യ, ശരീഫ.