മാറഞ്ചേരി: മാസ്റ്റർ പടിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ എളയിടത്ത് കൊല്ലാറയിൽ അബ്ദുറഹ്മാൻ കുട്ടിയുടെ മകൻ ഡോ. ടി. മുഹമ്മദലി (ബിസ്മി ഹോമിയോ) (70) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി മാറഞ്ചേരി ഘടകം പ്രവർത്തകനും മാറഞ്ചേരി ഗൈഡൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായിരുന്നു. ഭാര്യ: സുഹറ. മക്കൾ: മഹ്ദ് മഖ്ബൂൽ (കണ്ടൻറ് എഡിറ്റർ, D4 മീഡിയ, കോഴിക്കോട്), മുനീറ, മുഹ്സിന. മരുമക്കൾ: ജലീസ് എടവനക്കാട് (ദുബൈ), അബ്ദുശുക്കൂർ (സൗദി), അന്ന സിത്താര. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുല്ല, ഇബ്രാഹിം കുട്ടി, ഫാത്തിമ, റുഖിയ, അബ്ദുൽ ജബ്ബാർ, പരേതനായ മുഹമ്മദ്.