ഓച്ചിറ: ക്ലാപ്പന വരവിള മനയ്ക്കൽ വീട്ടിൽ അനിയെൻറ ഭാര്യ വിജയമ്മ (52) സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗദിയിൽ കാർ വർക്ക്ഷോപ് നടത്തുന്ന ഭർത്താവിെൻറ അടുത്ത് രണ്ടുവർഷം മുമ്പ് മകനുമൊത്ത് എത്തിയതായിരുന്നു. ഭർത്താവുമൊത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കോവിഡ് ബാധിച്ചത്. മക്കൾ: അശ്വതി, കിരൺ. മരുമകൻ: വിനേഷ് വിജയൻ.