കാട്ടാക്കട: ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവച്ചൽ അഴിക്കാൽ പണയിൽ വീട്ടിൽ മുരുകനെയാണ് (60) ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടത്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ വസന്തക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സഹോദരഭാര്യ ഭക്ഷണവുമായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഭര്‍ത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം വീട്ടമ്മയുമുണ്ടായിരുന്നു. കാട്ടാക്കട പൊലീസ് മേൽനടപടികൾ സ്വീകരിച്ചശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.