തിരുവനന്തപുരം:വീടിെൻറ പാലുകാച്ചൽ ചടങ്ങിെൻറ തലേദിവസം വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു. കുന്നുകുഴി ബാർട്ടൺഹിൽ കോളനിയിൽ ടി.സി 12/1016ൽ സജിതകുമാരി (മോളി-49) ആണ് മരിച്ചത്. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചലിന് മുമ്പ് വീട് വൃത്തിയാക്കാൻ എത്തിയ സജിത ഇലക്ട്രിക് വയറിൽനിന്ന് ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ 10.15ഓടെയായിരുന്നു സംഭവം. വീട് പണി പൂർത്തിയായിരുന്നില്ല. വൈദ്യുതീകരണ ജോലികൾ രാത്രിയും നടന്നിരുന്നു. ശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ മക്കളും ജോലിക്കാരും എത്തിയപ്പോഴാണ് സജിത വീണുകിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോര്‍ന്നൊലിക്കുന്ന പഴയ വീട്ടില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പാണ് സജിതയും മക്കളായ മിഥുനും മൃദുലും വാടകവീട്ടിലേക്ക് മാറിയത്. ഇതിനിടയില്‍ സജിതയുടെ ഭര്‍ത്താവിെൻറ അമ്മയുടെ പേരിലുള്ള സ്ഥലത്ത് വീട് നിര്‍മാണം ആരംഭിച്ചു. സ്വന്തം പേരിലുള്ളതല്ലാത്തതിനാൽ സർക്കാർ സഹായം ലഭിച്ചില്ല. പക്ഷാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിട്ടും നിർമാണജോലി വരെ ചെയ്താണ് സജിത രണ്ട് മക്കൾക്കൊപ്പം വീടിെൻറ പണി ഏകദേശം പൂർത്തിയാക്കിയത്. വാടകവീട് ഒഴിയേണ്ട സമയമായതോടെ വ്യാഴാഴ്ച അടിയന്തരമായി പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. വീടിന് സമീപത്തെ റേഷൻ കടയിലാണ് സജിത ജോലി ചെയ്തിരുന്നത്. കൂലി കിട്ടുന്ന മുറയ്ക്കായിരുന്നു വീട് പണി. പകുതി ജോലിയും ചെയ്തത് അമ്മയും മക്കളും ചേര്‍ന്നാണ്. മരുന്ന് കമ്പനിയിൽ റപ്രസെേൻററ്റീവാണ് മിഥുന്. മൃദുല്‍ കൂലിപ്പണിക്കാരനാണ്. മരുമകൾ: ദിവ്യ എസ്.എൽ.