മലപ്പുറം: വയനാട് സ്വദേശിയെ പാണക്കാട്ടെ സ്വകാര്യ സ്കൂളിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേത്തറ ഈന്തൻ മമ്മൂട്ടിയുടെ മകൻ ഫയറൂസ് (26) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ ഓഫിസ് ജീവനക്കാരനായ ഇദ്ദേഹത്തെ വൈകീട്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.