ചെർപ്പുളശ്ശേരി: മരക്കൊമ്പ് മുറിക്കുന്നതിനിടെ വീണ് തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വീരമംഗലം ചക്കാലം കുന്നത്ത് പരേതനായ സ്രാജുവിെൻറ മകൻ മുഹമ്മദ് ഷാജി (34) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റജീന. മക്കൾ: ഷാനവാസ്, ദിൽസാന, മിൻഹ മോൾ. മാതാവ്: ആയിശ.