കണ്ണമ്പ്ര: മഞ്ഞപ്ര കൈക്കോളത്തറ പരേതനായ കനകെൻറ ഭാര്യ കല്യാണി (85) വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. ശനിയാഴ്ച പകൽ പതിനൊന്നോടെയായിരുന്നു സംഭവം. കിണറ്റിൽ വെള്ളമെടുക്കാൻ പോയപ്പോൾ അബദ്ധത്തിൽ വീണതാണെന്ന് കരുതുന്നു.
ശബ്ദം കേട്ട് കൊച്ചുമകൻ ഓടിയെത്തി നാട്ടുകാരെ വിളിച്ച് വരുത്തി. ഉടൻ അഗ്നി രക്ഷാ സേന എത്തി കിണറ്റിലിറങ്ങി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിക്കും. മകൻ: പരേതനായ ബാലകൃഷ്ണൻ. മരുമകൾ: ഉഷ.