മാനന്തവാടി: റിട്ട. തഹസിൽദാർ ദ്വാരക കിഴക്കേപറമ്പില്‍ കെ.ജെ. ജോസഫിെൻറ ഭാര്യ കെ.എ. മറിയ (75) നിര്യാതയായി. റിട്ട. ഹെഡ്മിസ്ട്രസായിരുന്നു. കോഴിക്കോട് പുതുപ്പാടി ജി.എല്‍.പി.എസ്, വയനാട് മടക്കിമല ജി.എല്‍.പി.എസ്, പനമരം ഗവ.യു.പി സ്കൂള്‍, കെല്ലൂര്‍ ജി.എല്‍.പി.എസ്, പുതുശ്ശേരി ജി.എല്‍.പി.എസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.മക്കൾ: വിനോദ് കെ. ജോസ് (എക്സി. എഡിറ്റർ, ദി കാരവൻ), പരേതയായ ഡാലിയ കെ. ജോസ്, ബിന്ദു കെ. ജോസ് (അധ്യാപിക, ബത്തേരി കുന്താണി ഗവ. സ്കൂൾ). മരുമക്കള്‍: സി.ജെ. റെജി (എല്‍.ഐ.സി അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ഗൂഡല്ലൂര്‍), ഡോ. സൗമ്യ വര്‍ഗീസ് (അസി. പ്രഫ. ജീസസ് ആൻഡ് മേരി കോളജ്, ഡല്‍ഹി യൂനിവേഴ്സിറ്റി).