മാനന്തവാടി: മേരി മാതാ പ്രൊവിൻസ് അമ്പലവയൽ ഭവനാംഗമായിരുന്ന സി. സെലിൻ തട്ടിൽ എസ്.എ.ബി.എസ് (86) നിര്യാതയായി. തൃശൂർ അതിരൂപത എങ്ങണ്ടിയൂർ ഇടവക തട്ടിൽ പരേതനായ ജോബ്-അ ച്ചായി ദമ്പതികളുടെ മകളാണ്. പ്രൊവിൻഷ്യൽ പ്രോക്യൂറേറ്റർ, പഴൂർ അപ്പപ്പാറ, ശ്രീരാമപുരം നഞ്ചൻകോട് എന്നീ ഭവനങ്ങളിൽ സുപ്പീരിയർ, കിളിയന്തറ പയ്യമ്പള്ളി, ആലാറ്റിൽ, പേര്യ, പഴൂർ, ബത്തേരി, അമ്പലവയൽ എന്നിവിടങ്ങളിൽ അധ്യാപിക, അപ്പപ്പാറ, കണിയാരം (സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിൽ പ്രധാനാധ്യാപിക എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൻറണി ജോബ് (തിരുവനന്തപുരം), ജോസ് ജോബ് (തിരൂർ),പരേതരായ സി. ബെനഡിക്ട് എ.സി, ജോബ് ജോൺ, ബേബി ജോബ്, സണ്ണി ജോബ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അമ്പലവയൽ സെൻറ് മാർട്ടിൻ കോൺവൻറ് ചാപ്പലിൽ