നിലമ്പൂർ: മമ്പാട് എം.ഇ.എസ് കോളജിലെ റിട്ട. പ്രഫസർ സി.വി.എൻ. നമ്പൂതിരിയുടെ ഭാര്യ നിലമ്പൂർ കോവിലകത്ത് മുറി നളന്ദയിൽ സാവിത്രി അന്തർജനം (84) നിര്യാതയായി. മക്കൾ: ചാന്ദ്നി (റിട്ട. അധ്യാപിക), ലത (റിട്ട. എസ്.ബി.ഐ), അശോകൻ (ജില്ല സെക്രട്ടറി യുവകലാസാഹിതി മലപ്പുറം), പ്രഫ. ജവഹർ (ഡീൻ, ഐ.ഐ.ഐ.ടി ഹൈദരാബാദ്). മരുമക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. ജോ. ബി.ഡി.ഒ), അശോകൻ (റിട്ട. ഫെഡറൽ ബാങ്ക്), അജിത (അസി. സെയിൽസ് ടാക്സ് ഓഫിസർ ജി.എസ്.ടി മലപ്പുറം), ഡോ. അദിതി ദേവി (ഉസ്മാനിയ മെഡിക്കൽ കോളജ് തെലങ്കാന).