ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം മലമ്പള്ള താഴത്തേതിൽ അയ്യപ്പൻ (56) ഷോക്കേറ്റ് മരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വീട്ടിൽനിന്ന് ഷോക്കേറ്റത്. ഭാര്യ ജോലിക്ക് പോയതിനാൽ അയ്യപ്പൻ വീട്ടിൽ ഒറ്റക്കായിരുന്നു. കടമ്പഴിപ്പുറം ഗവ. ആശുപത്രിയിൽ എത്തിക്കും മുേമ്പ മരിച്ചു. ശരീരം തളർന്നതിനാൽ രണ്ടര വർഷമായി അയ്യപ്പൻ പുറത്തുപോകാറില്ലായിരുന്നു. കാളകോലം അലങ്കരിക്കുന്ന ജോലിയായിരുന്നു. ഭാര്യ: ലീല.