അടിമാലി: രാജാക്കാട് ടൗണിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. ചെങ്കുളം സ്വദേശി ചങ്ങനാശ്ശേരിൽ വീട്ടിൽ ദേവസിക്കുട്ടിയെയാണ് (80) ഞായറാഴ്ച പുലർച്ച മരിച്ചനിലയിൽ കണ്ടെത്തിയത്. വാർധക്യസഹജ കാരണങ്ങളാലാകാം മരണമെന്നാണ് പ്രാഥമികനിഗമനം. സെൻട്രൽ ജങ്ഷനിൽ ലോട്ടറിക്കടയുടെ മുന്നിലാണ് മൃതദേഹം കണ്ടത്. രാജാക്കാട് പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മറിയാമ്മ. മകൾ: മേരി. മരുമകൻ: ജോസ്.