തൊടുപുഴ: മർച്ചൻറ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും ചേംബർ ഓഫ് േകാമേഴ്സ് മൾട്ടിപർപ്പസ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറുമായ കൊറ്റാഞ്ചേരിയിൽ ബേബി (68) നിര്യാതനായി. കോവിഡ് ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: മഞ്ജു (യു.എസ്), രഞ്ജു (ദുബൈ). മരുമക്കൾ: അജിത് (യു.എസ്), അരുൺ (ദുബൈ). മൃതദേഹം രാവിലെ ഒമ്പതിന് ഒളമറ്റെത്ത വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കോതമംഗലം മർത്തമറിയം വലിയപള്ളി സെമിത്തേരിയിൽ.