കല്ലാർ: വട്ടക്കയത്തിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. പോത്തൻകോട് നന്നാട്ടുകാവ് എൻ.ജെ മൻസിലിൽ അബ്ദുൽ വഹാബിെൻറയും ലൈലാബീവിയുടെയും മകൻ നൗഫലിെൻറ (25) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് പൊന്മുടി സന്ദർശിക്കാനെത്തിയ പതിനാലംഗ സംഘത്തിലുണ്ടായിരുന്ന നൗഫലിനെ കാണാതായത്. പൊന്മുടിയിൽനിന്ന് മടങ്ങിവരുന്ന വഴി കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെടുകയായിരുന്നു. വിതുര ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പോസ്റ്റ്േമാർട്ടത്തിനുശേഷം ചൊവ്വാഴ്ച മൃതദേഹം നന്നാട്ടുകാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരി: ജിൻസി.