കൊട്ടാരക്കര: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബി.ജെ.പി പ്രവർത്തകൻ മരിച്ചു. കോട്ടാത്തല പണയിൽ പുന്നപള്ളിൽ വിജയ വിലാസത്തിൽ പരേതനായ കുമാരെൻറ മകൻ ഹരിദാസ് (48) ആണ് മരിച്ചത്. തിരുവോണത്തിനുമുമ്പ് കൊട്ടാരക്കര നഗരസഭയിൽ നടന്ന സമരത്തിൽ അറസ്റ്റിലായ ഹരിദാസ് കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്നു. പിന്നീട്, ജാമ്യം കിട്ടി പുറത്തിറങ്ങി. പനി ബാധിച്ചതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന്, മൈലത്തെ കോവിഡ് സെൻററിൽ പ്രവേശിപ്പിക്കുകയും അവിടെ െവച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മാതാവ്: ഭാരതി. ഭാര്യ: റീന.